വില്ലൻ അജിനമോട്ടോ: വായക്ക് രുചി, വയറിന് കേട്

Saturday 07 January 2023 9:15 PM IST

കണ്ണൂർ:ഭക്ഷ്യവിഷബാധ തുടർകഥയാകുമ്പോൾ ഭക്ഷണത്തിൽ ചേർക്കുന്ന രാസ വസ്തുക്കളുമായി ബന്ധപ്പെട്ട് യാതൊരു പരിശോധനയും നടക്കുന്നില്ല.നിറം,മണം, രുചി എന്നിവയ്ക്ക് വേണ്ടി ചേർക്കുന്ന പല രാസ വസ്തുക്കളും ജീവന് തന്നെ ഭീഷണിയാകുമ്പോൾ പല ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇത്തരം മായങ്ങൾ അളവിൽ കൂടുതൽ ചേർക്കുകയാണ് .ഇവ നിയന്ത്രിക്കുന്നതിനോ പരിശോധിക്കുന്നതിനോ അധികൃതർ തയ്യാറാകുന്നില്ലെന്നില്ലെന്നാണ് ആക്ഷേപം.

പാൽ,മുട്ട,മാംസം,മത്സ്യം എന്നിവകൊണ്ടുള്ള ഉത്പ്പന്നങ്ങളുടെ രുചി വർദ്ധനക്കും ഇവയുടെ ജീർണ്ണാവസ്ഥ മറക്കുന്നതിനും ധാരാളമായി ചേർക്കുന്ന ഒന്നാണ് അജിനമോട്ടോ . കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്കിടയാക്കുന്ന അജിനോമോട്ടോ ഇന്ന് ഭക്ഷണങ്ങളിലെ ചേരുവകളിൽ പ്രധാനിയാണ്.മാംസത്തിന് ചുവന്ന നിറം നൽകി പുതുമ നിലനിർത്താനായി ചേർക്കുന്ന ഇത്തരം മായം മാംസം ചീത്തയാകുമ്പോൾ വരുന്ന നിറം മാറ്റം തടഞ്ഞ് സ്വാഭാവികമായ ചുവന്ന നിറം നൽകുന്നവയാണ്.ഭക്ഷണങ്ങളിലെ മായം ചേർക്കൽ നിരോധന നിയമപ്രകാരം ഇത്തരം രാസവസ്തുക്കൾ ഉപയോഗിക്കുന്നവർക്ക് പിഴയോ ജയിൽ ശിക്ഷയോ രണ്ടും കൂടിയോ നൽകാം.എന്നാൽ ഇവയുടെ പരിശോധനകൾ ഒന്നും തന്നെ നടക്കാത്ത സ്ഥിതിയാണ്.

മായം ചേർത്ത പാലിലെ പ്രോട്ടീൻ അളവ് ശരിയാക്കാനും, മീൻ പുതുമയോടെ തിളങ്ങാനും യൂറിയ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.ഇത് അമിതമായാൽ അലർജി, ചൊറിച്ചിൽ പോലുള്ളവ അനുഭവപ്പെടാനിടയാക്കുന്നു.മാംസത്തിന് ചുവന്ന നിറം നൽകി പുതുമ നിലനിർത്താനായി ചേർക്കുന്ന രാസ പദാർത്ഥമാണ് നൈട്രൈറ്റ്.മാംസം ചീത്തയാകുമ്പോൾ വരുന്ന നിറം മാറ്റം തടഞ്ഞ് സ്വാഭാവികമായ ചുവന്ന നിറം കൊടുക്കുകയാണ് ഇവ ചെയ്യുന്നത്.ഇത് രക്തത്തിന്റെ ഓക്സിജൻ വഹിക്കാനുള്ള കഴിവ് കുറയ്ക്കുകയും അനീമിയ, നെഞ്ചുവേദന മുതലായവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. കാൻസറിനും വഴി വെക്കുന്നു.ആകർഷകത്വം കൂട്ടാനായി നിരോധിക്കപ്പെട്ടവയും അനുവദനീയമായവ വിവിധ നിറങ്ങൾ വളരെകൂടിയ അളവിൽ ചേർക്കപ്പെടുന്നുമുണ്ട്.


അജിനോമോട്ടോ

ഒരു ഉപ്പ് കമ്പനിയുടെ പേരാണ് അജിനോമോട്ടോ . അജിനോമോട്ടോ കോർപ്പറേഷൻ എന്ന ജപ്പാൻ കമ്പനിയുടെ പേരാണിത്. കമ്പനി ഉണ്ടാക്കുന്ന ഒരു ഉപ്പാണ് അജിനോമോട്ടോ എന്ന് അറിയപ്പെടുന്നത്. യഥാർത്ഥത്തിൽ ഈ ഉപ്പിന്റെ പേര് മോണോസോഡിയം ഗ്ലുറ്റാമേറ്റ് അഥവാ എം.എസ്.ജി എന്നാണ്.


ഭക്ഷ്യ സുരക്ഷാ നിയമത്തിൽ


ഭക്ഷ്യവസ്തുക്കളുടെ ഗുമേന്മയെ ബാധിക്കുന്ന ഭക്ഷണേതര വസ്തുക്കൾ കലർത്തുന്നത്


നിറമോ രുചിയോ കൃത്രിമമായി വർധിപ്പിക്കാനോ ഗുണനിലവാരമില്ലായ്മ മറച്ചുവയ്ക്കാനോ വേണ്ടി ഏതെങ്കിലും വസ്തു ഭക്ഷ്യവസ്തുവിനോട് ചേർത്ത് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നത്

ശുചിത്വം പാലിക്കാതുള്ള നിർമാണം, പായ്ക്കിംഗ്, സംഭരണം, വിതരണം,


ഭക്ഷണം സുരക്ഷിതമാകണം.പരിചയമുള്ളവ കഴിക്കുക (ദോശയാണ് നല്ലത്, ഷവർമ്മയല്ല).
സ്വന്തം അടുക്കളയാണ് ഉത്തമം.ചൂടാറാതെ കഴിക്കാം.പഴകിയതെങ്കിൽ കഴിക്കരുത്.

സുരക്ഷിത ഭക്ഷണ ശൈലിയിലേക്ക് നാം തിരിച്ചു പോകണം.

ഭക്ഷണ സുരക്ഷാ പരിശോധനകൾ വ്യാപകവും കാര്യക്ഷമവുമാകണം.

ഡോ.സുൽഫിക്കർ അലി ,ഐ.എം.എ സംസ്ഥാന കമ്മിറ്റി അംഗം

Advertisement
Advertisement