പ്രൊഫ.കുമ്മിൾ സുകുമാരൻ സ്മാരക പ്രതിഭാ പുരസ്‌കാര സമർപ്പണം

Sunday 08 January 2023 3:29 AM IST

തിരുവനന്തപുരം: കുമ്മിൾ സമന്വയ ഗ്രന്ഥശാല ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രൊഫ.കുമ്മിൾ സുകുമാരൻ സ്മാരക പ്രതിഭാ പുരസ്‌കാര സമർപ്പണവും പ്രതിഭാസംഗമവും ഇന്ന് വൈകിട്ട് 5ന് സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്യും.കുമ്മിൾ ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ ഏഴ് പതിറ്റാണ്ടായി രാഷ്ട്രീയ സാമൂഹ്യ രംഗത്ത് സജീവമായി നിൽക്കുന്ന പി.കെ.ഗുരുദാസന് വി.കെ.മധു പുരസ്കാരം നൽകും.ഗ്രന്ഥശാല പ്രസിഡന്റ് വി.വിശ്വനാഥൻ അദ്ധ്യക്ഷത വഹിക്കും.

കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വിക്രമൻ,സി.പി.എം കടയ്ക്കൽ ഏരിയ കമ്മിറ്റി സെക്രട്ടറി എം.നസീർ,ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ,താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ.സി.അനിൽ,കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മധു,ഗ്രന്ഥശാല സെക്രട്ടറി എ.കെ.സെയ്ഫുദ്ദീൻ തുടങ്ങിയവർ പങ്കെടുക്കും.