അദ്ധ്യാപകന്റെ മർദ്ദനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്
മുക്കം: അദ്ധ്യാപകന്റെ മർദ്ദനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. കൊടിയത്തൂർ പി.ടി.എം ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാസിൻ മുഹമ്മദാണ് അദ്ധ്യാപകന്റെ മർദ്ദനമേററ പരിക്കുമായി മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ക്ലാസിൽ എഴുന്നേറ്റുനിന്ന് സംസാരിച്ചതിന് അറബി അദ്ധ്യാപകനായ ഖമറുൽ ഇസ്ലാം ആണ് പുറത്തിറക്കി മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പൊലീസിന് മൊഴി നൽകി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. മാസിന്റെ പിതാവിന്റെ പരാതിയിൽ അദ്ധ്യാപകനെതിരെ മുക്കം പൊലീസ് ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ചു. വിദ്യാർത്ഥിയുടെ ഷോൾഡറിനാണ് പരിക്ക്.