ജോഷിമഠ് ഇടിഞ്ഞു താഴുന്നു: 600 കുടുംബങ്ങളെ ഒഴിപ്പിക്കും

Sunday 08 January 2023 12:00 AM IST

ഡെറാഡൂൺ: ഭൂ​മി​യി​ടി​ഞ്ഞു​ ​താഴുന്ന ഉ​ത്ത​രാ​ഖ​ണ്ഡി​ലെ​ ​തീ​ർ​ത്ഥാ​ട​ന​ ​ന​ഗ​ര​മാ​യ​ ​ജോ​ഷി​മ​ഠി​ൽ നിന്ന് 600 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി. കെ​ട്ടി​ട​ങ്ങ​ളി​ലും​ ​റോ​ഡി​ലും വി​ള്ളലുണ്ടായതിനെ തുടർന്നാണ് നടപടി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ ​ഏ​കോ​പി​പ്പി​ക്കാ​ൻ​ ​ഉ​ത്ത​രാ​ഖ​ണ്ഡ് ​മു​ഖ്യ​മ​ന്ത്രി​ ​പു​ഷ്ക​ർ​ ​സിം​ഗ് ​ധാ​മി​ ​ജോ​ഷി​മ​ഠി​ലു​ണ്ട്.​

50 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ദുരന്ത നിവാരണ ഉദ്യോഗസ്ഥർ അറിയിച്ചു. വിഷ്ണു പ്രയാഗ് ജൽ വിദ്യുത് പരിയോജന ജീവനക്കാരുടെ കോളനിയിൽ താമസിക്കുന്ന 60 കുടുംബങ്ങളെയും മറ്റിപ്പാർപ്പിച്ചു. ​ചി​കി​ത്സാ​ ​സൗ​ക​ര്യ​ങ്ങ​ളും​ ​ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ആ​ളു​ക​ളെ​ ​സ്വ​കാ​ര്യ​ ​ഹോ​ട്ട​ലു​ക​ളി​ലേ​ക്കുാണ് ​മാ​റ്റു​ന്ന​ത്.​ ​ദേശീയ ദുരന്ത നിവാരണ സേനയെയും (എൻ.ഡി.ആർ.എഫ്) സംസ്ഥാന ഡി.ആർ.എഫ് ടീമിനെയും ആവശ്യത്തിന് വിന്യസിക്കും. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടർ സൗകര്യവും ഒരുക്കി.

വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ആറു മാസത്തേക്ക് 4,000 രൂപ വീതം നൽകുമെന്ന് ജില്ലാ അധികൃതർ അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ ജോഷിമഠ് ഔലി റോപ്പ് വേ അടച്ചു. മാ​ർ​വാ​രി​യി​ലെ ജ​ല​സം​ഭ​ര​ണി​യി​ൽ​ ​വി​ള്ള​ൽ​ ​വീ​ണ് ​വെ​ള്ളം​ ​ശ​ക്ത​മാ​യി​ ​ഒ​ഴു​കു​ന്നു​ണ്ട്.​ ​ചാ​ർ​ധാം​ ​ഓ​ൾ​-​വെ​ത​ർ​ ​റോ​ഡ് ​(​ഹെ​ലാഗ്-​മാ​ർ​വാ​രി​ ​ബൈ​പാ​സ്),​ ​എ​ൻ.​ടി.​പി.​സി​ ​ജ​ല​വൈ​ദ്യു​ത​ ​പ​ദ്ധ​തി​ ​തു​ട​ങ്ങി​യ​വ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​നിറു​ത്തി​വ​ച്ചു.

ജനങ്ങളെ രക്ഷിക്കുകയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. നഗരത്തിലെ ഗാന്ധിനഗർ, രവിഗ്രാം വാർഡുകളിലാണ് കൂടുതൽ ആഘാതമുണ്ടായത്. ജനുവരിയിലെ കണക്കു പ്രകാരം 603 കെട്ടിടങ്ങളാണ് ഇവിടെ തകർന്നത്. ഭൂ​മി​ ​ഇ​ടി​യുന്നത് ​പ​ഠി​ക്കാ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​വി​ദ​ഗ്‌​ദ്ധ​ ​സ​മി​തി​ ​രൂ​പീ​ക​രി​ച്ചു.

ഭൂ​മി​ ​താ​ഴ​ൽ​ ​പ്ര​തി​ഭാ​സ​ത്തി​ന് ​കാ​ര​ണം​ ​കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​ന​വും​ ​അ​ശാ​സ്‌​ത്രീ​യ​മാ​യ​ ​കെ​ട്ടി​ട​ ​നി​ർ​മ്മാ​ണ​വു​മാ​ണെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.​ ബ​ദ​രീ​നാ​ഥ്,​ ​ഹേ​മ​കു​ണ്ഡ് ​സാ​ഹി​ബ് ​തു​ട​ങ്ങി​യ​ ​പ്ര​ധാ​ന​ ​ഹി​ന്ദു,​ ​സി​ഖ് ​മ​ത​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ ​ക​വാ​ട​മാ​ണ് ​ജോ​ഷി​മ​ഠ്.​ ​ഇ​ന്ത്യാ​-​ചൈ​ന​ ​അ​തി​ർ​ത്തി​യി​ലെ​ ​പ്ര​ധാ​ന​ ​സൈ​നി​ക​ ​താ​വ​ള​ങ്ങ​ളി​ലൊ​ന്നും​ ​ഇ​വി​ടെ​യു​ണ്ട്.

സിംഗ്ധറിൽ ക്ഷേത്രം തകർന്നു

 വിള്ളലിനെ തുടർന്ന് സിംഗ്ധർ വാർഡിലുള്ളക്ഷേത്രം തകർന്നു.

 വിള്ളലുണ്ടായതിനെ തുടർന്ന് 15 ദിവസം മുമ്പ് ക്ഷേത്രം ഉപേക്ഷിക്കപ്പെട്ടതിനാൽ ആളപായമില്ല

 ജോഷിമഠിലെ ഒമ്പത് വാർഡുകളിലെങ്കിലും വിള്ളൽ

 കൂടുതൽ ആഘാതം നഗരത്തിലെ ഗാന്ധിനഗർ, രവിഗ്രാം വാർഡുകളിൽ

 ജനവരിയിലെ കണക്കുകൾ തകർന്നത് 603 കെട്ടിടങ്ങൾ

 1271 പേർക്ക് താമസിക്കുന്നതിനായി 229 മുറികൾ സജ്ജം

 വിഷയം പഠിക്കാൻ കേന്ദ്ര സർക്കാർ ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ, വനം പരിസ്ഥിതി മന്ത്രാലയം, സെൻട്രൽ വാട്ടർ കമ്മിഷൻ തുടങ്ങിയവരെ നിയമിച്ചു