ചിക്കൻ വ്യാപാരി സമിതി ജില്ലാ സമ്മേളനം
Saturday 07 January 2023 10:16 PM IST
കണ്ണുർ: കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി കണ്ണൂർ ജില്ലാ സമ്മേളനം പത്തിന് രാവിലെ പത്ത് മുതൽ ചേമ്പർ ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.പത്തിന് രാവിലെ ഒമ്പതിന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും സമ്മേളന നഗരിയായ ചേമ്പർ ഹാളിലേക്ക് പ്രകടനമായെത്തും. തുടർന്ന് പതാക ഉയർത്തും.
കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി പി.എസ്.ഉസ്മാൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ സബീന മുഖ്യാതിഥിയാവും.സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഒമ്പതിന് വെകീട്ട് അഞ്ചിന് തലശ്ശേരി, അഴീക്കോട് കേന്ദ്രീകരിച്ച് വാഹന പ്രചരണ ജാഥ സംഘടിപ്പിക്കും.ജാഥ രാത്രി എട്ടിന് കണ്ണൂർ പഴയ ബസ് സ്റ്റാന്റിൽ സമാപിക്കും.വാർത്താ സമ്മേളനത്തിൽ കെ.വി.സലീം, കെ.സമീർ, എം.നസീർ, കെ.വി.ഷാഹുൽ ഹമീദ്, ഡി.വി.സി .ഷബീർ എന്നിവർ സംബന്ധിച്ചു.