പൂർവ്വ വിദ്യാർത്ഥി സംഗമം
Saturday 07 January 2023 10:22 PM IST
കാഞ്ഞങ്ങാട്: അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്‌കൂൾ 55ാം വാർഷികത്തോടനുബന്ധിച്ച് നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫസർ ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് പി.പി.നസീമ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂളിന്റെ ആദ്യ ബാച്ചായ 1971ലെ വിദ്യാർത്ഥികളെയും മുൻ കാല പ്രിൻസിപ്പൽമാരെയും, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.പി.നസീമ, ആയിഷ സഹദുള്ള, വൈസ് പ്രസിഡന്റ് സി കുഞ്ഞബ്ദുല്ല, എന്നിവരെയും സ്‌കൂൾ മാനേജർ ഡോ.ഹഫീസും പ്രൊഫസർ ഖാദർ മാങ്ങാടും ആദരിച്ചു. സി കുഞ്ഞബ്ദുള്ള, ഇ.കെ.മൊയ്തീൻ കുഞ്ഞി എന്നിവർ പ്രസംഗിച്ചു. സി മുഹമ്മദ് കുഞ്ഞി സ്വാഗതവും സി എച്ച്.ഹംസ നന്ദിയും പറഞ്ഞു.