ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ചയാൾ പിടിയിൽ
Sunday 08 January 2023 12:42 AM IST
ആലപ്പുഴ: മണ്ണഞ്ചേരി തൃക്കോവിൽ ക്ഷേത്രോത്സവത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയത് നിയന്ത്രിക്കാനെത്തിയ പൊലീസിന് അക്രമിച്ച കേസിലെ പ്രതി, മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് ഇല്ലത്തുവെളി വീട്ടിൽ മഹേഷിനെ (32) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 8.50ന് ആയിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസുകാരെരെ മഹേഷ് അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ മണ്ണഞ്ചേരി സി.ഐ പി.കെ. മോഹിതയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ കെ.ആർ.ബിജു, എസ്.ഐ പ്രിയലാൽ, എ.എസ്.ഐ ബിനു, സിവിൽ പൊലീസ് ഓഫീസർ മനോജ് എന്നിവർ ചേർന്ന് ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.