വിപണന നിരോധനം
Sunday 08 January 2023 12:42 AM IST
ആലപ്പുഴ: നഗരസഭയിലെ എട്ടാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ മാരാരിക്കുളം തെക്ക്, ആര്യാട്, ആലപ്പുഴ നഗരസഭ, കൈനകരി, പുളിങ്കുന്ന്, ചമ്പക്കുളം, നെടുമുടി, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക് പ്രദേശങ്ങളിൽ താറാവ്, കോഴി, കാട വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി എന്നിവയുടെ ഉപയോഗവും വിപണനവും 11 വരെ കളക്ടർ നിരോധിച്ചു.തദ്ദേശസ്വയംഭരണ സെക്രട്ടറിമാരും അമ്പലപ്പുഴ, കുട്ടനാട് തഹസിൽദാർമാരും പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് കർശന പരിശോധനയും മേൽനോട്ടവും നടത്തണമെന്നും നിർദ്ദേശിച്ചു.