കട്ടിൽ വിതരണം

Sunday 08 January 2023 12:44 AM IST

കുട്ടനാട് : ചമ്പക്കുളം പഞ്ചായത്ത് 2022​- 23 വാർഷിക പദ്ധതിയിൽപ്പെടുത്തി വൃദ്ധർക്ക് കട്ടിൽ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം പ്രസിഡന്റ് ടി.ജി.ജലജകുമാരി നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഗസ്റ്റിൻ ജോസ് അദ്ധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഫിലമ്മ ജോസഫ് ,മെമ്പർമാരായ തോമസ് ജോസഫ്, കൊച്ചുറാണി ബാബു, ബാബു കുഴുവടി, എസ് സജിമോൻ, ആന്റണി അലക്സ്, മറിയാമ്മ ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു . ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബെന്നി വർഗീസ് സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ സുനീഷ് നന്ദിയും പറഞ്ഞു.