റേഷൻ വ്യാപാരികളെ സംരക്ഷിക്കണം
Sunday 08 January 2023 12:46 AM IST
ആലപ്പുഴ: സംസ്ഥാനത്തെ റേഷൻ ലൈസൻസികളെയും സെയിൽസ്മാന്മാരെയും സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ ലഭിച്ചു കൊണ്ടിരുന്ന കൈകാര്യ ചിലവ് ജനുവരി മുതൽ ഇല്ലാതാവുകയും അതാത് മാസം വിതരണം ചെയ്യുന്നതിന്റെ വേതനം യഥാസമയം ലഭ്യമല്ലാതാവുകയും ചെയ്തതോടെ വ്യാപാരികൾ കടക്കെണിയിലേയ്ക്ക് വീഴുകയാണ്. ഇത് ഒഴിവാക്കാൻ അടിയടിയന്തര നടപടി സർക്കാർ സ്വീകരിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ.ഷിജീർ ആവശ്യപ്പെട്ടു