അൽ ഇജാബ സ്കൂൾ വാർഷികം

Sunday 08 January 2023 12:47 AM IST

അമ്പലപ്പുഴ: നീർക്കുന്നം അൽ ഇജാബ സെൻട്രൽ സ്കൂളിന്റെ 17 മത് വാർഷികം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനേജർ ഇബ്രാഹിംകുട്ടി വിളക്കേഴം അദ്ധ്യക്ഷനായി. ഗായിക വൈഗലക്ഷ്മി മുഖ്യാതിഥിയായി. പ്രേംചന്ദ്, ഷരീഫ് മൂത്തേടം, അബ്ദുൾ മനാഫ് ചെട്ടിപാടം, ഷഫീഖ് ചേലക്കപ്പള്ളി, ഷാഹു മാവുങ്കൽ, അബ്ദുൽകരീം വാളംപറമ്പിൽ, അസ്ലം മംഗളം, സൈഫ് മോറീസ്, നവാസ് പരുവയിൽ, സലാം തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി.എസ് .വിജയശ്രീ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ്.സിന്ധു നന്ദിയും പറഞ്ഞു.