കലാലയ ജ്യോതി ജില്ലാതല ഉദ്ഘാടനം
Sunday 08 January 2023 12:48 AM IST
തുറവൂർ : കേരള വനിത കമ്മീഷൻ നടപ്പാക്കുന്ന കലാലയ ജ്യോതിയുടെ ജില്ലാതല ഉദ്ഘാടനം പട്ടണക്കാട് എസ്.സി.യു.ജി.വി. എച്ച്.എസ്. എസിൽ സംസ്ഥാന വനിതാ കമ്മീഷൻ അംഗം വി ആർ മഹിളാമണി നിർവഹിച്ചു ..സ്ക്കൂൾ എസ്. എം.സി ചെയർമാൻ പി. പ്രസാദ് അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ ഒ.കെ.കുഞ്ഞികൃഷ്ണൻ , മിഷ രാമചന്ദ്രൻ ,ജ്യോതി നീലാം ബരൻ, സ്റ്റാഫ് സെക്രട്ടറി സാബു ജോൺ, ഇന്ദു ലക്ഷ്മി, രേണുക, ശിവകല എന്നിവർ സംസാരിച്ചു. 'സൈബറിടങ്ങളിലെ ഭീക്ഷണിയും അവസരങ്ങളും' എന്ന വിഷയത്തിൽ ആലപ്പുഴ സൈബർ സെൽ ഉദ്യോഗസ്ഥൻ ജയകുമാർ ബോധവത്കരണ ക്ലാസ് നയിച്ചു.