വെറ്റിനറി മൊബൈൽ യൂണിറ്റ് ഫ്ളാഗ് ഓഫ്
Sunday 08 January 2023 12:51 AM IST
ആലപ്പുഴ : കേന്ദ്രസർക്കാരിന്റെയും സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ ജില്ലക്കനുവദിച്ച രണ്ട് വെറ്ററിനറി മൊബൈൽ യൂണിറ്റുകളുടെ ഫ്‌ളാഗ് ഓഫ് മന്ത്രി ചിഞ്ചുറാണി നിർവഹിച്ചു. മന്ത്രി പി.പ്രസാദ്, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.എസ് വിനയകുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ബി.സന്തോഷ്‌കുമാർ, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ സിൽവി മാത്യു തുടങ്ങിയവർ സംസാരിച്ചു. നിലവിൽ കഞ്ഞിക്കുഴി, മുതുകുളം ബ്ലോക്കിലേക്കാണ് ഓരോ വെറ്റിനറി മൊബൈൽ യൂണിറ്റ് അനുവദിച്ചിട്ടുള്ളത്.