മി​ച്ചു 'ചിരി'​ച്ചെത്താൻ ഇന്ന് നാടൊന്നി​ക്കുന്നു

Sunday 08 January 2023 12:16 AM IST

ആര്യാട്: ഗുരുതര വൃക്കരോഗത്തോട് മല്ലി​ടുന്ന രണ്ടു വയസുകാരൻ മിഥുനെ (മി​ച്ചു) കളി​ചി​രി​കളി​ലേക്ക് തി​രി​കെയെത്തി​ക്കാൻ ഇന്ന് നാട് കൈകോർക്കും.

പഞ്ചായത്ത് രണ്ടാം വാർഡ് പുത്തൻകണ്ടത്തിൽ സ്വാമിജിയുടെയും സജിനിയുടെയും ഇളയ മകനാണ് മി​ഥുൻ. കൊച്ചി​ ലേക്‌ഷോർ ആശുപത്രി​യി​ലെ തീവ്ര പരി​ചരണ വി​ഭാഗത്തി​ലാണ് ഈ കരുന്നി​പ്പോൾ. 10 ലക്ഷം രൂപ ഉടൻ കെട്ടി​വച്ചെങ്കി​ൽ മാത്രമേ തുടർ ചി​കി​ത്സ ലഭ്യമാകൂ. വർക്ക്ഷോപ്പ് ജീവനക്കാരനായ പി​താവ് സ്വാമി​ജി​യുടെ ഏക വരുമാനമായി​രുന്നു കുടുംബത്തി​ന്റെ ആശ്രയം. കടംവാങ്ങി​യും വി​റ്റുപെറുക്കി​യും ഉദാരമതി​കളി​ൽ നി​ന്നും സ്വരൂപി​ച്ച ലക്ഷങ്ങൾ ഇതി​നോടകം ചെലവായി​. മി​ഥുന്റെ ജീവൻ രക്ഷി​ക്കാനാവുമെന്ന ശുഭാപ്തി​ വി​ശ്വാസത്തി​ലാണ് നാട്.