ഫേ​സ് ​ബു​ക്ക് ​പ​രി​ച​യം​:​ ​യു​വ​തി​യി​ൽ​ ​നി​ന്ന് ​എ​ട്ട​ര​ ​ല​ക്ഷം​ ​ത​ട്ടി​യ​ ​പ്ര​തി​ ​അ​റ​സ്റ്റിൽ

Sunday 08 January 2023 1:02 AM IST

പാ​ല​ക്കാ​ട്:​ ​ഫേ​സ്ബു​ക്കി​ലൂ​ടെ​ ​സൗ​ഹൃ​ദം​ ​ന​ടി​ച്ച് ​പു​തു​ശ്ശേ​രി​ ​കു​രു​ടി​ക്കാ​ട് ​സ്വ​ദേ​ശി​നി​യി​ൽ​ ​നി​ന്ന് 8,55,500​ ​രൂ​പ​ ​ത​ട്ടി​യെ​ടു​ത്ത​ ​മ​ഹാ​രാ​ഷ്ട്ര​ ​ജി.​ടി.​ബി​ ​ന​ഗ​ർ​ ​ദി​പേ​ഷ് ​സ​ന്തോ​ഷ് ​മാ​സാ​നി​യെ​ ​ക​സ​ബ​ ​പൊ​ലീ​സ് ​മും​ബൈ​യി​ൽ​ ​നി​ന്ന് ​പി​ടി​കൂ​ടി. 2021​ ​ആ​ഗ​സ്റ്റി​ലാ​ണ് ​കേ​സി​നാ​സ്പ​ദ​മാ​യ​ ​സം​ഭ​വം.​ ​യു​വാ​വി​ന്റെ​ ​ഫേ​സ്ബു​ക്ക് ​അ​ക്കൗ​ണ്ടി​ൽ​ ​നി​ന്ന് ​യു​വ​തി​ക്ക് ​ഫ്ര​ണ്ട് ​റി​ക്വ​സ്റ്റ് ​വ​ന്നി​രു​ന്നെ​ങ്കി​ലും​ ​ആ​ദ്യ​മൊ​ന്നും​ ​സ്വീ​ക​രി​ച്ചി​ല്ല.​ ​പി​ന്നീ​ട് ​സ്ഥി​ര​മാ​യി​ ​ചാ​റ്റ് ​ചെ​യ്ത് ​യു​വ​തി​യെ​ ​പ്ര​തി​ ​വ​ല​യി​ൽ​ ​വീ​ഴ്ത്തി.​ ​യു​വ​തി​യെ​ ​കാ​ണാ​ൻ​ ​വ​രു​ന്നു​ണ്ടെ​ന്നും​ ​അ​തി​ന് ​മു​മ്പാ​യി​ ​വി​ല​പി​ടി​പ്പു​ള്ള​ ​സ​മ്മാ​നം​ ​അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും​ ​പ​റ​ഞ്ഞ് ​വി​ശ്വ​സി​പ്പി​ച്ചു.​ ​ക​സ്റ്റം​സി​ന്റെ​ ​കൈ​യി​ൽ​ ​നി​ന്ന് ​അ​ത് ​നേ​രി​ട്ട് ​വാ​ങ്ങ​ണ​മെ​ന്ന് ​പ​റ​ഞ്ഞ​ ​പ്ര​തി​ ​അ​തി​നാ​യി​ ​പ​ണം​ ​അ​ട​ക്ക​ണ​മെ​ന്നും​ ​യു​വ​തി​യോ​ട് ​പ​റ​ഞ്ഞു. ആ​ദ്യം​ ​യു​വ​തി​ ​മ​ടി​ച്ചെ​ങ്കി​ലും​ ​കോ​ടി​ക​ൾ​ ​വി​ല​മ​തി​പ്പു​ള്ള​ ​സ​മ്മാ​ന​മാ​ണെ​ന്ന് ​പ​റ​ഞ്ഞ​തോ​ടെ​ ​വ​ല​യി​ൽ​ ​വീ​ണു.​ 8.5​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​ര​ണ്ട് ​അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ​നാ​ല് ​ത​വ​ണ​ക​ളാ​യി​ ​യു​വ​തി​ 8,55,500​ ​രൂ​പ​ ​അ​യ​ച്ചു.​ ​അ​തി​നു​ശേ​ഷം​ ​പ്ര​തി​യു​ടെ​ ​ഒ​രു​ ​വി​വ​ര​വും​ ​ഉ​ണ്ടാ​യി​ല്ല.​ ​ഇ​തോ​ടെ​യാ​ണ് ​താ​ൻ​ ​ച​തി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ​യു​വ​തി​ക്ക് ​മ​ന​സി​ലാ​യ​ത്.​ ​തു​ട​ർ​ന്നാ​ണ് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ​ ​എ​ൻ.​എ​സ്.​രാ​ജീ​വ്,​​​ ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​ജ​ഗ് ​മോ​ഹ​ൻ​ ​ദ​ത്ത,​ ​എ​സ്.​സി.​പി.​ഒ.​മാ​രാ​യ​ ​കാ​ജാ​ഹു​സൈ​ൻ,​ ​നി​ഷാ​ദ്,​ ​മാ​ർ​ട്ടി​ൻ​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​സം​ഘ​മാ​ണ് ​മു​ബൈ​യി​ൽ​ ​പോ​യി​ ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കൂ​ടു​ത​ൽ​ ​അ​റ​സ്റ്റ് ​ഉ​ട​ൻ​ ​ഉ​ണ്ടാ​കു​മെ​ന്ന് ​പൊ​ലീ​സ് ​അ​റി​യി​ച്ചു.