പൗരവിചാരണ ജാഥയ്ക്ക് സ്വീകരണം
Sunday 08 January 2023 12:17 AM IST
അമ്പലപ്പുഴ : കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എ.ഹാമിദ് നയിക്കുന്ന പൗര വിചാരണ ജാഥയ്ക്ക് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം അദ്ധ്യക്ഷനായി . എസ്.സുബാഹു, പി.സാബു, എം.എച്ച്.വിജയൻ,പി.ഉദയകുമാർ, എ.ആർ.കണ്ണൻ, ഷിത ഗോപിനാഥ്, എം.വി.രഘു, പി.ഉണ്ണിക്കൃഷ്ണൻ, കെ.എച്ച്.അഹമ്മദ്, ശശികുമാർ ചേക്കാത്ര, നൗഷാദ് കോലേത്ത്, വിഷ്ണുപ്രസാദ്, സമീർ പാലമൂട്, ശ്രീജ സന്താഷ്, മധു കാട്ടിൽച്ചിറ, അശോകൻ, കെ.ഓമന, കണ്ണൻ ചേക്കാത്ര, മോഹനൻ വരണം, പി.സി.അബ്ദുള്ള എന്നിവർ സംസാരിച്ചു.