ബീഹാറിൽ ജാതി സെൻസസിന് തുടക്കം

Sunday 08 January 2023 12:34 AM IST

ന്യൂഡൽഹി : ബീഹാറിൽ ജാതി സെൻസസിന് ഇന്നലെ തുടക്കം. സംസ്ഥാനത്തെ വീടുകളിൽ നിന്ന് ജാതി,​ സാമ്പത്തിക നില എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ആദ്യ ഘട്ടം 21ന് അവസാനിക്കും. മൊബൈൽ ആപ്പ് വഴിയാണ് സർവേ. ദേശീയ തലത്തിൽ ജാതി സെൻസസിന് കേന്ദ്ര സർക്കാർ വിസമ്മതിച്ചിരുന്നു. എന്നാൽ സംസ്ഥാനതലത്തിൽ ജാതി സെൻസസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച ബീഹാർ ഇതിനായി 500 കോടി രൂപയാണ് ചെലവഴിക്കുന്നത്. സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളിലുള്ള ജനങ്ങൾക്കും സെൻസസ് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. രണ്ടു ഘട്ടങ്ങളിലായാണ് സെൻസസ് നടക്കുക. രണ്ടാം ഘട്ടം മാർച്ചിൽ ആരംഭിക്കും. മേയ് മാസത്തോടെ സെൻസസ് പൂർത്തിയാകും.

Advertisement
Advertisement