മൂന്നാം സ്ഥാനവുമായി പ്രതിഭകൾ

Sunday 08 January 2023 1:18 AM IST

തൃശൂർ : സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മൂന്നാം സ്ഥാനത്തോടെ മികച്ച പ്രകടനവുമായി തൃശൂർ. ഇന്നലെ സമാപിച്ച കലോത്സവത്തിൽ കോഴിക്കോട് ജേതാക്കളായപ്പോൾ കണ്ണൂരും പാലക്കാടും തുല്യ പോയന്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ഇതോടെ തൃശൂർ മൂന്നാം സ്ഥാനത്തേക്ക് കയറി.

കോഴിക്കോട് 945 പോയന്റും കണ്ണൂരും പാലക്കാടും 925 പോയന്റും നേടി. തൃശൂരിന് 915 പോയന്റാണ് ലഭിച്ചത്. ഹൈസ്‌കൂൾ വിഭാഗത്തിലും തൃശൂരിന് തന്നെയാണ് മൂന്നാം സ്ഥാനം. 446 പോയന്റ് കോഴിക്കോട് നേടിയപ്പോൾ 443 പോയന്റുമായി പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനത്തെത്തി. 436 പോയന്റാണ് തൃശൂരിന് ലഭിച്ചത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 466 പോയന്റോടെയും അറബി കലോത്സവത്തിൽ 67 പോയന്റോടെയും നാലാം സ്ഥാനത്തെത്തി.

കാസർകോട് നടന്ന കഴിഞ്ഞ കലോത്സവത്തിൽ തൃശൂരിന് നാലാം സ്ഥാനമായിരുന്നു. 813 പേരടങ്ങുന്ന സംഘമാണ് തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്രയായത്. വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി.മദന മോഹൻ, ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളിലെ പ്രിൻസിപ്പലായ ബി.സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് തൃശൂർ ടീം കോഴിക്കോടെത്തിയത്. കഥകളി, കേരള നടനം തുടങ്ങി എതാനും ഇനങ്ങളിൽ പങ്കെടുക്കാതിരുന്നത് അവസാന നിമിഷം കൂടുതൽ പോയന്റ് ലഭിക്കാനുള്ള അവസരം നഷ്ടമാക്കി. അർഹത നേടിയ കുട്ടികൾക്ക് വ്യക്തിപരമായ കാരണങ്ങളാൽ മത്സരിക്കാനായില്ല.

സം​ഗീ​ത​ ​പാ​ര​മ്പ​ര്യം നി​ല​നി​റു​ത്തി​ ​ധ​ന​ഞ്ജ​യ് ​കൃ​ഷ്ണൻ

പേ​രാ​മം​ഗ​ലം​ ​:​ ​സം​സ്ഥാ​ന​ ​ക​ലോ​ത്സ​വ​ത്തി​ൽ​ ​ഹൈ​സ്‌​കൂ​ൾ​ ​വി​ഭാ​ഗം​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​ ​ക​ഥ​ക​ളി​ ​സം​ഗീ​ത​ത്തി​ൽ​ ​'​എ​'​ ​ഗ്രേ​ഡ് ​നേ​ടി​ ​സം​ഗീ​ത​ ​പാ​ര​മ്പ​ര്യം​ ​കാ​ത്തു​സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് ​ധ​ന​ഞ്ജ​യ് ​കൃ​ഷ്ണ​ൻ.​ ​പേ​രാ​മം​ഗ​ലം​ ​ശ്രീ​ദു​ർ​ഗാ​വി​ലാ​സം​ ​ഹൈ​സ്‌​കൂ​ളി​ലെ​ ​ഒ​മ്പ​താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​ണ് ​ധ​ന​ഞ്ജ​യ്.​ ​തൃ​ശൂ​രി​ൽ​ ​ന​ട​ന്ന​ ​സം​സ്ഥാ​ന​ ​ക​ലോ​ത്സ​വ​ത്തി​ൽ​ ​മ​ത്സ​രി​ച്ച​ ​നാ​ലി​ന​ങ്ങ​ളി​ലും​ ​ആ​ല​പ്പു​ഴ​യി​ൽ​ ​ന​ട​ന്ന​ ​ക​ലോ​ത്സ​വ​ത്തി​ൽ​ ​മ​ത്സ​രി​ച്ച​ ​മൂ​ന്നി​ന​ങ്ങ​ളി​ലും​ ​'​എ​'​ ​ഗ്രേ​ഡ് ​നേ​ടി​യ​ ​നി​ര​ഞ്ജ​ന​യു​ടെ​ ​സ​ഹോ​ദ​ര​നാ​ണ്.​ ​നി​ര​ഞ്ജ​ന​യ്ക്ക് ​തു​ട​ർ​ച്ച​യാ​യി​ ​ക​ഥ​ക​ളി​ ​സം​ഗീ​ത​ത്തി​ൽ​ ​സം​സ്ഥാ​ന​ ​ത​ല​ത്തി​ൽ​ ​'​എ​'​ ​ഗ്രേ​ഡ് ​ല​ഭി​ച്ചി​രു​ന്നു.​ ​കൈ​പ്പ​റ​മ്പ് ​പു​ത്തൂ​ർ​ ​പെ​രു​മ്പ​ട​പ്പ് ​മ​ന​യി​ലെ​ ​ര​വി​-​നി​ഷ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക്ക​ളാ​ണ് ​നി​ര​ഞ്ജ​ന​യും​ ​ധ​ന​ഞ്ജ​യ് ​കൃ​ഷ്ണ​നും.​ ​സം​ഗീ​ത​ജ്ഞ​നാ​യ​ ​കോ​ട്ട​ക്ക​ൽ​ ​സ​ന്തോ​ഷി​ന്റെ​ ​കീ​ഴി​ലാ​ണ് ​ധ​ന​ഞ്ജ​യ് ​ക​ഥ​ക​ളി​ ​സം​ഗീ​തം​ ​അ​ഭ്യ​സി​ക്കു​ന്ന​ത്.