തിരുവമ്പാടി വേല: വെടിക്കെട്ടിന് അനുമതി

Sunday 08 January 2023 1:25 AM IST

തൃശൂർ : തിരുവമ്പാടി വേല ആഘോഷത്തോടനുബന്ധിച്ച് 9ന് വെളുപ്പിന് 12.45നും 1.15നും ഇടയിൽ വെടിക്കെട്ടിന് അനുമതി. മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള പരമാവധി ആയിരം കിലോഗ്രാം വെടിക്കെട്ട് സാമഗ്രികൾ ഉപയോഗിക്കാം. പെസോ അംഗീകൃത വെടക്കോപ്പ് മാത്രമേ ഉപയോഗിക്കാവൂ. അമിട്ട്, ഗുണ്ട്, കുഴിമിന്നൽ എന്നിവയ്ക്ക് പെസോയുടെ അംഗീകാരം ഇല്ല. തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയായിരുന്ന ഷീന ശബരിമലയിൽ ഉണ്ടായ വെടിക്കെട്ടപകടത്തോടെ വെടിക്കെട്ട് പൊട്ടിക്കാൻ സാധിക്കാത്ത സ്ഥിതി വന്നു. ഇതേത്തുടർന്ന് മറ്റൊരാളെ കണ്ടെത്തുകയായിരുന്നു.

Advertisement
Advertisement