മാറൻ മാർ ആവ തൃതീയനെ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു
Sunday 08 January 2023 1:31 AM IST
തൃശൂർ : അപ്പസ്‌തോലിക സന്ദർശനത്തിനായി തൃശൂരിലെത്തിയ പൗരസ്ത്യ കൽദായ സഭയുടെ ആഗോള പരമാദ്ധ്യക്ഷൻ മാറൻ മാർ ആവ തൃതീയൻ കാതോലിക്കോസ് പാത്രിയാർക്കീസിനെ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ച് ആശംസകൾ നേർന്നു. തൃശൂർ മാർത്ത് മറിയം വലിയ പള്ളിയിൽ വച്ച് ബെന്നി ബെഹന്നാൻ എം.പി., ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, സനീഷ് കുമാർ ജോസഫ് എം.എൽ.എ., കെ.പി.സി.സി. സെക്രട്ടറി എൻ.കെ സുധീർ എന്നിവർ ചേർന്നാണ് ബൊക്കെ നൽകി അദ്ദേഹത്തെ സ്വീകരിച്ചത്.