ഗോൾഡൻ സ്പാർക്ക് വാർഷികം

Sunday 08 January 2023 1:35 AM IST

തൃശൂർ: നല്ലങ്കര ഗോൾഡൻ സ്പാർക്ക് മ്യൂസിക് ആൻഡ് ചാരിറ്റി ക്ലബ് ഒന്നാം വാർഷികം ഇന്ന് ക്ലബ്ബ് അങ്കണത്തിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 5.30ന് സംഗീത സംവിധായകൻ വിദ്യാധരൻ ഉദ്ഘാടനം ചെയ്യും. ജോസ് ആലുക്ക, അഡ്വ.രഘുരാമ പണിക്കർ എന്നിവർ വിശിഷ്ടാതിഥികളാകും. തുടർന്ന് ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, നൃത്തം തുടങ്ങിയ പരിപാടികളുണ്ട്. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഡേവിസ് ആലുക്ക, വൈസ് പ്രസിഡന്റ് ജോർജ്, സെക്രട്ടറി പി.എൻ.ഷാജി, ജോയിന്റ് സെക്രട്ടറി എ.എസ്.രാജീവ്, ട്രഷറർ ജോബി ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.