നയനസൂര്യയുടെ മരണം പുനരന്വേഷണം നടത്തണമെന്ന്

Sunday 08 January 2023 1:38 AM IST

തൃശൂർ : അകാലത്തിൽ മരണപ്പെട്ട യുവസംവിധായിക നയനസൂര്യയുടെ മരണത്തിൽ പുനരന്വേഷണം നടത്തണമെന്ന് ഡോക്യുമെന്ററി ഫിലിം മേക്കേഴ്‌സ് ഫോറം ഒഫ് കേരള ആവശ്യപ്പെട്ടു. കഴിവുറ്റ കലാകാരിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളും ഉയർന്നുവരുന്ന ആരോപണങ്ങളും അത്യന്തം ഗൗരവമുള്ളതാണ്. പോസ്റ്റ്‌മോർട്ടത്തിലെ വസ്തുതകൾ നാല് വർഷത്തോളം തമസ്‌കരിക്കപ്പെട്ടുവെന്നത് ദുരൂഹതയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. മരണവുമായി ബന്ധപ്പെടുത്തി നിരവധി സംശയമുയരുന്ന സാഹചര്യത്തിൽ സത്യസന്ധമായ ഒരു പുനരന്വേഷണത്തിലൂടെ യഥാർത്ഥ വസ്തുത പുറത്തു കൊണ്ടുവരേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്ന് ഫോറം പ്രസ്താവനയിലൂടെ വ്യക്തമാക്കി.