4646 സോഷ്യൽ മീഡിയ കോർഡിനേറ്റർമാർ
Sunday 08 January 2023 1:40 AM IST
തൃശൂർ : ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള 2323 ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബൂത്തിൽ നിന്നും രണ്ടുപേരെ വീതം 4646 സോഷ്യൽ മീഡിയ കോർഡിനേറ്റർമാരെ നിയോഗിക്കുന്നു. നവമാദ്ധ്യമങ്ങളുടെ അനന്തമായ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി പുതിയ തലമുറയെ കോൺഗ്രസുമായി ബന്ധപ്പെടുത്താനും, സോഷ്യൽ മീഡിയ കാമ്പയിനിലൂടെ ജനാധിപത്യ വിശ്വാസികളുടെ പുതിയ കൂട്ടായ്മകൾ രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ലക്ഷ്യബോധമുള്ള പുതിയ തലമുറയെ സൃഷ്ടിക്കാനും സൈബർ ഗ്രൂപ്പിലൂടെ കോൺഗ്രസിന് കഴിയുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു.