ചൈനയിൽ 1000ത്തിലേറെ പേർക്ക് സോഷ്യൽ മീഡിയ വിലക്ക്

Sunday 08 January 2023 6:44 AM IST

ബീജിംഗ് : ചൈനയിൽ പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ കൊവിഡ് നയത്തെ വിമർശിച്ചതിന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിലെ 1,120 അക്കൗണ്ടുകൾക്ക് നിരോധനമേർപ്പെടുത്തി. ട്വിറ്ററിന് സമാനമായ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് വെയ്ബോ. രാജ്യത്തെ ആരോഗ്യപ്രവർത്തകർക്ക് നേരെ വ്യക്തിഗത ആക്രമണം, സംഘർഷാഹ്വാനം തുടങ്ങിയ കാരണങ്ങൾ നിരത്തിയാണ് അക്കൗണ്ടുകൾക്ക് വിലക്ക്. ഇതിൽ ചില അക്കൗണ്ടുകൾക്ക് ആജീവനാന്ത വിലക്കാണ്.