കലോത്സവം ,എംജിയ്ക്ക് രണ്ടാം സ്ഥാനം.
Monday 09 January 2023 12:49 AM IST
കോട്ടയം . തിരുപ്പതി ശ്രീ പത്മാവതി മഹിള വിശ്വവിദ്യാലയത്തിൽ നടന്ന 36-ാമത് ദക്ഷിണമേഖല അന്തർ സർവകലാശാലാ കലോത്സവത്തിൽ മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് രണ്ടാം സ്ഥാനം. 47 വിദ്യാർത്ഥികളാണ് സർവകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ആറിനങ്ങളിൽ ഒന്നാം സ്ഥാനവും ഒരിനത്തിൽ രണ്ടാം സ്ഥാനവും മൂന്നിനങ്ങളിൽ മൂന്നാം സ്ഥാനവും ഉൾപ്പെടെ 36 പോയിൻറ് നേടി. ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടിയവർ ഫെബ്രുവരി 24 മുതൽ ബംഗളൂരു ജെയ്ൻ സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാല കലോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.