ഭിന്നശേഷി കലോത്സവം.

Monday 09 January 2023 12:49 AM IST

ചങ്ങനാശേരി . മാടപ്പള്ളി പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഉത്സവ് 2022- 23 മാടപ്പള്ളി ഗവൺമെൻ്റ് എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് മണിയമ്മ രാജപ്പൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ആൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ പി എസ് രതികല സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി എ ബിൻസൻ, ഫിലോമിന മാത്യു, മെമ്പർമാരായ പി എം നൗഫിൽ, വി വി വിനയകുമാർ, സിനി വർഗീസ്, സുജാത സാബു, ജോർജുകുട്ടി കൊഴുപ്പക്കളം, സെലീനാമ്മ തോമസ്, സന്ധ്യ എസ് പിള്ള, തങ്കമ്മ ശശിധരമേനോൻ, ശാന്തമ്മ, രമ്യ, വിബിത സോമൻ എന്നിവർ പങ്കെടുത്തു.