പ്രോക്ടോളജി ക്ലിനിക് തുടങ്ങി.
Monday 09 January 2023 12:50 AM IST
കോട്ടയം . കിംസ് ഹെൽത്ത് ആശുപത്രിയിൽ മലാശയ, മലദ്വാര രോഗങ്ങൾക്കായുള്ള ആധുനിക പ്രോക്ടോളജി ക്ലിനിക്ക് ആരംഭിച്ചു. ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് സേവനം ലഭ്യമാകുന്നത്. പ്രമുഖരായ സർജൻമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിൽ ഹെമറോയ്ഡ്‌സ്, ഫിസ്റ്റുല, മറ്റു മലാശയ രോഗങ്ങൾ, മൂലക്കുരു തുടങ്ങിയ രോഗങ്ങൾക്ക് ആശ്വാസം നൽകാൻ ആധുനിക സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും വിധമാണ് ക്ലിനിക് സജ്ജീകരിച്ചിരിക്കുന്നത്. രോഗ തീവ്രതക്കനുസൃതമായി മിനിമലി ഇൻവേസീവ് സർജറികളടക്കമുള്ള ചികിത്സാരീതികൾ തിട്ടപ്പെടുത്താൻ സാധിക്കും. വേദന, ആശുപത്രിവാസം, സങ്കീർണതകൾ എന്നിവ വലിയ തോതിൽ കുറയ്ക്കാൻ സഹായിക്കും. ഫോൺ. 04 81 29 41 00 0, 90 72 72 61 90.