ബസ്‌ ബേ ശുചീകരിച്ചു.

Monday 09 January 2023 12:56 AM IST

ഏറ്റുമാനൂർ . സേവാഭാരതി സ്വച്ഛ് കേരളം ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഏറ്റുമാനൂരപ്പൻ ബസ്‌ ബേ വൃത്തിയാക്കി. രാവിലെ 8 മുതൽ ആരംഭിച്ച ശുചീകരണ യജ്ഞം പിഡിലൈറ്റ് കമ്പനിയുടെ റീജിനൽ സെയിൽസ് മാനേജർ ജിനചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ രശ്മി ശ്യാം, സുരേഷ് വടക്കേടം, ബിജെപി ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് മഹേഷ് രാഘവൻ, യുവമോർച്ച ഏറ്റുമാനൂർ മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ് കുമാർ, ബിജെപി മുൻസിപ്പൽ പ്രസിഡന്റ് സുരേഷ് നായർ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ഷിൻഗോപാൽ, ബിജെപി ബൂത്ത് പ്രസിഡന്റുമാരായ സുരേഷ് അറയ്ക്കൽ, രാമചന്ദ്രൻ നായർ, മാതൃസമിതി ജില്ലാസെക്രട്ടറി ജയന്തി മനോജ് എന്നിവർ പങ്കെടുത്തു.