നായക്കുട്ടികൾ സംസാരിക്കുന്ന പ്രണയചിത്രം വാലാട്ടി
Monday 09 January 2023 12:23 AM IST
നായ്ക്കുട്ടികൾ സംസാരിക്കുന്ന അത്ഭുത പ്രണയ കാവ്യം എന്ന വിശേഷണത്തിൽ വാലാട്ടി എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.ഫ്രൈഡേ ഫിലിം ഹൗസ് പരിചയപ്പെടുത്തുന്ന പതിനാലാമത്തെ പുതുമുഖ സംവിധായകനായ ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി തിയേറ്റർ റിലീസായി എത്തുന്ന സൂപ്പർ താരങ്ങൾ ഇല്ലാത്ത മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയാണ്. നായ്ക്കുട്ടികൾക്കും കോഴിക്കും മലയാളത്തിൽ ശബ്ദം നൽകിയിരിക്കുന്നത് പ്രമുഖ താരങ്ങളാണ്. വിഷ്ണു പണിക്കരാണ് ഛായാഗ്രഹണം. ചിത്രസംയോജനം അയൂബ് ഖാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, നിർമാണ നിർവഹണം ഷിബു ജി. സുശീലൻ. വേനൽ അവധിക്ക് ചിത്രം റിലീസ് ചെയ്യും. പി.ആർ. ഒ വാഴൂർ ജോസ്.