മോഹൻലാലിന്റെ എലോൺ 26ന്

Monday 09 January 2023 12:26 AM IST

മോഹൻലാലും ഷാജി കൈലാസും 12 വർഷത്തെ ഇടവേളയ്ക്കുശേഷം ഒന്നിക്കുന്ന എലോൺ ജനുവരി 26ന് തിയേറ്രറിൽ. ഒ.ടി.ടി റിലീസായി പ്ളാൻ ചെയ്തിരുന്ന എലോൺ തിയേറ്റർ റിലീസായി മാറുകയായിരുന്നു. പുതുവർഷത്തിൽ ആദ്യം എത്തുന്ന മോഹൻലാൽ ചിത്രംകൂടിയാണ് എലോൺ. പുതുവത്സരദിനത്തിൽ പുലർച്ചെയായിരുന്നു ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്.പ്രേത കഥയാണോ എലോൺ എന്ന സംശയം ജനിപ്പിക്കുന്നതാണ് ട്രെയിലർ. ചിത്രത്തിൽ മോഹൻലാൽ മാത്രമാണ് ഉള്ളത്.റെഡ് ചില്ലീസിനുശേഷം മോഹൻലാലും ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രത്തിന് രാജേഷ് ജയരാമൻ രചന നിർവഹിക്കുന്നു. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം.ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.

Image Filename Caption