ടൊവിനോയുടെ വില്ലനായി സത്യരാജ്

Monday 09 January 2023 12:31 AM IST

ലീഡ്-

അജയന്റെ രണ്ടാം മോഷണം

ചെറുവത്തൂരിൽ പുരോഗമിക്കുന്നു

ടൊ​വി​നോ​ ​തോ​മ​സ് ​ആ​ദ്യ​മാ​യി​ ​ട്രി​പ്പി​ൾ​ ​റോ​ളി​ൽ​ ​എ​ത്തു​ന്ന​ ​ന​വാ​ഗ​ത​നാ​യ​ ​ജി​തി​ൻ​ ലാ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​ജ​യ​ന്റെ​ ​ര​ണ്ടാം​ ​മോ​ഷ​ണം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​തെ​ന്നി​ന്ത്യ​ൻ​താ​രം​ ​സ​ത്യ​രാ​ജ് ​പ്ര​തി​നാ​യ​ക​ൻ​ .​ ​ചെ​റു​വ​ത്തൂ​രി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സ​ത്യ​രാ​ജ് ​അ​ടു​ത്ത​ ​ദി​വ​സം​ ​ജോ​യി​ൻ​ ​ചെ​യ്യും.​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​സ​ത്യ​രാ​ജ് ​അ​ഭി​ന​യി​ക്കു​ന്ന​ ​മ​ല​യാ​ള​ ​ചി​ത്ര​മാ​ണ്.​ ​ദി​ലീ​പ് ​ചി​ത്രം​ ​ആ​ഗ​ത​നി​ലൂ​ടെ​യാ​ണ് മല​യാ​ള​ത്തി​ലേ​ക്ക് ​എ​ത്തു​ന്ന​ത്.​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​ലൈല ഒ​ ​ലൈ​ല ​ആ​ണ് ​അ​വ​സാ​ന​മാ​യി​ ​അ​ഭി​ന​യി​ച്ച​ ​മ​ല​യാ​ള​ ​സി​നി​മ.​ശ​ക്ത​മാ​യ​ ​വി​ല്ല​ൻ​ ​ക​ഥാ​പാ​ത്ര​മാ​ണ് ​അ​ജ​യ​ന്റെ​ ​ര​ണ്ടാം​ ​മോ​ഷ​ണ​ത്തി​ൽ​ ​സ​ത്യ​രാ​ജി​നെ​ ​കാ​ത്തി​രി​ക്കു​ന്ന​ത്.​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​ര​ങ്ങ​ളാ​യ​ ​കൃ​തി​ ​ഷെ​ട്ടി,​െഎ​ശ്വ​ര്യ​ ​രാ​ജേ​ഷ് ​എ​ന്നി​വ​രും​ ​സു​ര​ഭി​ ​ല​ക്ഷ​മി​യു​മാ​ണ് ​നാ​യി​ക​മാ​ർ.​ ​ ക​ള​രി​ക്ക് ​ഏ​റെ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ ​ചി​ത്ര​മാ​ണ് ​അ​ജ​യ​ന്റെ​ ​ര​ണ്ടാം​ ​മോ​ഷ​ണം.​ 1900,​ 1950,​ 1990​ ​എ​ന്നീ​ ​കാ​ല​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ​ഈ​ ​ത്രി​മാ​ന​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്രം​ ​ക​ട​ന്നു​ ​പോ​കു​ന്ന​ത്. ​ ​മ​ണി​യ​ൻ,​ ​അ​ജ​യ​ൻ,​ ​കു​ഞ്ഞി​ക്കേ​ളു​ ​എ​ന്നീ​ ​മൂ​ന്ന് ​ത​ല​മു​റ​യി​ൽ​പ്പെ​ട്ട​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ​ടൊ​വി​നോ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ബേ​സി​ൽ​ ​ജോ​സ​ഫ്,​ ​ജ​ഗ​ദീ​ഷ്,​ ​സു​ധീ​ഷ്,​ ​ഹ​രീ​ഷ് ​ഉ​ത്ത​മ​ൻ,​ ​ഹ​രീ​ഷ് ​പേ​ര​ടി,​ ​രോ​ഹി​ണി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ ര​ച​ന​ ​സു​ജി​ത് ​ന​മ്പ്യാ​ർ​ .​ഛാ​യാ​ഗ്ര​ഹ​ണം​ ​ജോ​മോ​ൻ​ ​ടി.​ ​ജോ​ൺ​ .​ത​മി​ഴ​ക​ത്തെ​ ​ദി​ബു​ ​നൈ​നാ​ൻ​ ​തോ​മ​സാ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം​ .​ ​പ്രോ​ജ​ക്ട് ​ഡി​സൈ​ൻ​:​ ​എ​ൻ.​എം​ ​ബാ​ദു​ഷ.​ ​യു​ജി​എം​ ​പ്രൊ​ഡ​ക്ഷ​ൻ​സ്,​ ​മാ​ജി​ക് ​ഫ്ര​യിം​സ് ​എ​ന്നീ​ ​ബാ​ന​റു​ക​ളി​ൽ​ ​ഡോ.​സ​ക്ക​റി​യ​ ​തോ​മ​സ്,​ ​ലി​സ്റ്റി​ൻ​ ​സ്റ്റീ​ഫ​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മാ​ണം.​പി.​ആ​ർ.​ ​ഒ​ ​പി.​ ​ശി​വ​പ്ര​സാ​ദ്.