കുടുംബസംഗമവും പുതുവത്സര ആഘോഷവും

Monday 09 January 2023 3:46 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് സ്ഥിരതാമസമാക്കിയ കൊല്ലം എസ്.എൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്‌മയായ ട്രിവാൻഡ്രം അലുമ്‌നി ഒഫ് കൊല്ലം ശ്രീനാരായണകോളേജിന്റെ ( ടാസ്‌കോ ) കുടുംബസംഗമവും പുതുവത്സര ആഘോഷ പരിപാടികളും 10ന് രാവിലെ 10ന് പി.എം.ജി ജംഗ്ഷനിലെ ഹോട്ടൽ പ്രശാന്തിൽ നടക്കും. മുൻ പി.എസ്.സി അംഗം കായിക്കര ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്യും. ഡോ. എൻ. ബോസ്, പി.എസ്. ജ്യോതികുമാർ, വി. വിമൽപ്രകാശ് എന്നിവർ പങ്കെടുക്കും. വിവരങ്ങൾക്ക്: ഫോൺ: 9447103505.