വള്ളവും വലയും വിതരണം ചെയ്തു
Monday 09 January 2023 12:59 AM IST
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ 8 ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്തു. ജനകീയാസൂത്രണം 3 ലക്ഷമാണ് ഇതിനായി വകയിരുത്തിയത്. 2.25 ലക്ഷം രൂപ പഞ്ചായത്തു നൽകും. 75,000 രൂപയാണ് ഗുണഭോക്തൃ വിഹിതം. 5000 രൂപയുടെ വല മത്സ്യഫെഡിൽ നിന്ന് ഓരോരുത്തർക്കും വള്ളത്തോടൊപ്പം വിതരണം ചെയ്തു. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, അംഗം പി.പി. ആന്റണി, ഫിഷറീസ് ഓഫീസർ സൂര്യ, കില ഫാക്കൽറ്റി ആർ.റജിമോൻ, മത്സ്യത്തൊഴിലാളി യൂണിയൻ നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് നമ്പൂതിരി എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം ജെ. സിന്ധു സ്വാഗതം പറഞ്ഞു.