അദ്വൈതാശ്രമത്തിൽ അനുസ്മരണം

Monday 09 January 2023 1:00 AM IST
t

ഹരിപ്പാട്: സാമൂഹിക മുന്നേറ്റ മുന്നണിയും ആലുവ അദ്വൈതാശ്രമവും സംയുക്തമായി 9ന് ആലുവ അദ്വൈതാശ്രമത്തിൽ ആറാട്ടുപുഴ വേലായുധപ്പണിക്കർ അനുസ്മരണം നടത്തും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രൻ, ഡോ. എം.പി. അബ്ദുസമദ് സമദാനി, തിരക്കഥാകൃത്തും സംവിധായകനുമായ വിനയൻ, ഓൾ ഇന്ത്യ കിഡ്നി ഫൌണ്ടേഷൻ ചെയർമാൻ ഫാ. ഡേവിഡ് ചിറമേൽ എന്നിവർക്ക് നവോത്ഥാന പ്രതിഭ പുരസ്കാരം നൽകും. സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സാമൂഹിക മുന്നേറ്റ മുന്നണി ചെയർമാൻ കെ.പി. അനിൽദേവ് അദ്ധ്യക്ഷത വഹിക്കും. ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. പത്തൊൻപതാം നൂറ്റാണ്ട് സിനിമയുടെ അണിയറ പ്രവർത്തകരെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥ മോണോ ആക്ടിലൂടെ അവതരിപ്പിച്ച ഹരിറാമിനെയും ആദരിക്കും.