ക്ഷേമനിധി ബോർഡ് സഹായ ധനം നൽകി

Monday 09 January 2023 12:04 AM IST
അപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള സഹായധനം എച്ച്. സലാം എം.എൽ.എ കൈമാറുന്നു

അമ്പലപ്പുഴ: അപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നു സഹായ ധനം നൽകി. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് പുത്തൻ പറമ്പിൽ വിജയഭാനു- ലിസി ദമ്പതികളുടെ മകൻ ഹരികൃഷ്ണൻ മരിച്ചതിനെ തുടർന്നാണ് ബോർഡ് 10 ലക്ഷം രൂപ നൽകിയത്. കഴിഞ്ഞ ജൂൺ 27നാണ് ഹരികൃഷ്ണൻ മരിച്ചത്. തോട്ടപ്പള്ളി മത്സ്യഭവനിൽ നടന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ വിജയഭാനുവിന് ധനസഹായം കൈമാറി. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, അംഗം അമ്മിണി, ഫിഷറീസ് ഓഫീസർ ത്രേസ്യാമ്മ, മത്സ്യഭവൻ ഓഫീസർ ചന്ദ്രലേഖ, എ.എം. അൻസാരി എന്നിവർ പങ്കെടുത്തു.