വീടിനോടു ചേർന്ന ഷെഡിന് തീ പിടിച്ചു

Monday 09 January 2023 12:11 AM IST
t

ആലപ്പുഴ: കൊമ്മാടി നവോദയ വായനശാലയ്ക്ക് സമീപം വീടിനോട് ചേർന്നുള്ള ഷെഡിന് തീ പിടിച്ചു. കസേരകളുൾപ്പെടെ കുറച്ചു വീട്ടുപകരണങ്ങൾ കത്തിനശിച്ചു. പുളിച്ചിമാവിങ്കൽ പി.ആർ.പ്രേംചന്ദിന്റെ ഷെഡിൽ ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അപകടം. പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഫയർഫോഴ്സ് വെള്ളം പമ്പ് ചെയ്ത് തീ അണച്ചു. ആലപ്പുഴ ഫയർഫോഴ്സ് യൂണിറ്റ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.എം.ബദറുദ്ദീന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ വി.പ്രശാന്ത്, ടി.ജെ.ജിജോ, എസ്.സുജിത്ത്, കണ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.