നഗരവസന്തം മാദ്ധ്യമ അവാർഡുകൾ സമ്മാനിച്ചു
Monday 09 January 2023 3:31 AM IST
തിരുവനന്തപുരം: നഗര വസന്തം പുഷ്പമേളയുടെ ഭാഗമായി ഏർപ്പെടുത്തിയ മാദ്ധ്യമ അവാർഡുകൾ സൗത്ത് പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ വിതരണം ചെയ്‌തു. അച്ചടി മാദ്ധ്യമങ്ങളിലെ മികച്ച റിപ്പോർട്ടിംഗിന് പ്രത്യേക ജൂറി പരാമർശം നേടിയ കേരളകൗമുദി ലേഖകൻ ആർ.കെ.രമേഷ് മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. ബി.വി. അരുൺകുമാർ,ഷിജോകുര്യൻ,വിൻസെന്റ് പുളിക്കൻ, സാദിഖ് പാറക്കൽ, ചന്ദ്രൻ ആര്യനാട് എന്നിവരും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ലക്കിഡ്രോയിലെ വിജയികൾക്കും സമ്മാനങ്ങൾ മന്ത്രി വിതരണം ചെയ്‌തു. കേരള റോസ് സൊസൈറ്റി പ്രസിഡന്റ് കരമന ഹരി, സെക്രട്ടറി കെ.വിക്രമൻ നായർ, ട്രഷറർ എൻ.സുഭാഷ്, അമ്പലത്തറ ചന്ദ്രബാബു, ജയശേഖരൻ നായർ എന്നിവർ സംസാരിച്ചു.