നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

Tuesday 10 January 2023 4:02 PM IST

തിരുവനന്തപുരം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. വൈകിട്ട് 3 മുതൽ മണക്കാട്, അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി, തമ്പാനൂർ, പവർഹൗസ്‌റോഡ് എന്നീ ഭാഗങ്ങളിലും അനുബന്ധറോഡുകളിലുമാണ് ഗതാഗത നിയന്ത്രണം. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പാറശാല,​ നെയ്യാറ്റിൻകര,നേമം,കോവളം, ചാല, വെള്ളറട എന്നീ ഭാഗങ്ങളിൽ പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ പ്രവർത്തകരെ ഇറക്കിയശേഷം ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ടിലും കാട്ടാക്കട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചാലഗേൾസ് ഹൈസ്‌കൂൾ ഗ്രൗണ്ടിലും,​ വിളപ്പിൽ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ചാലബോയ്സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലും, വിതുര, നെടുമങ്ങാട്,പേരൂർക്കട ഭാഗത്തുനിന്നുള്ള വാഹനങ്ങൾ എസ്.എം.വി സ്‌കൂൾകോമ്പൗണ്ടിലും, കിളിമാനൂർ, വെഞ്ഞാറമ്മൂട്, വർക്കല, കഴക്കൂട്ടം, മംഗലപുരം, ആറ്റിങ്ങൽ എന്നീ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഈഞ്ചക്കൽ ബൈപ്പാസ്‌റോഡിന് സമീപവുമാണ് പാർക്ക് ചെയ്യേണ്ടത്. പ്രവർത്തകർ ജാഥ കഴിഞ്ഞശേഷം വാഹന പാർക്കിംഗ് സ്ഥലത്തെത്തി തിരികെപ്പോകണമെന്നും അറിയിപ്പിൽ പറയുന്നു.