തൃക്കൈ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം (പടം mail - അന്നദാനം ഫണ്ട് നൽകൽ )

Monday 09 January 2023 12:13 AM IST
അന്നദാന ഫണ്ടിലേക്കുള്ള ആദ്യസംഭാവന ആഘോഷ കമ്മിറ്റി ചെയർമാൻ കെ. നാരായണന് നൽകി, എടാട്ട് ഫയർ വർക്സ് ഉടമ പി. വിജയൻ നിർവ്വഹിക്കുന്നു

പയ്യന്നൂർ: എടാട്ട് തൃക്കൈ മഹാ വിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിനം 25 മുതൽ 27 വരെ ആഘോഷിക്കും. പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ 25ന് രാവിലെ മഹാഗണപതി ഹോമം.

വൈകീട്ട് എടനാട് കണ്ണങ്ങാട് ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിക്കുന്ന പുഷ്പാഭിഷേക ഘോഷയാത്ര 8ന് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. 26ന് വൈകീട്ട് 6.30 ന് ഭജന, 8.30 ന് തിരുവാതിരക്കളി തുടർന്ന് കലാസന്ധ്യ. 27ന് ഉച്ചയ്ക്ക് അന്നദാനം, 5.30ന് നിറമാല, ചുറ്റുവിളക്ക്, 7.30ന് "പച്ച മാങ്ങ" നാടകം.

പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി നടക്കുന്ന അന്നദാന ഫണ്ടിലേക്കുള്ള ആദ്യസംഭാവന ആഘോഷ കമ്മിറ്റി ചെയർമാൻ കെ. നാരായണന് നൽകി, എടാട്ട് ഫയർ വർക്സ് ഉടമ പി. വിജയൻ നിർവ്വഹിച്ചു. കൺവീനർ എം.കെ. രാജീവൻ, സാമ്പത്തിക കമ്മിറ്റി ചെയർമാൻ ടി.പി. കരുണാകരൻ തുടങ്ങിയവർ സംബന്ധിച്ചു.