അടുക്കള മുറ്റത്തെ കോഴി വളർത്തൽ
Monday 09 January 2023 12:16 AM IST
പാനൂർ: മൊകേരി ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണം 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി. വത്സൻ കോഴികളെ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 500 കുടുംബങ്ങൾക്ക് 5 കോഴികളെ വീതം സൗജന്യമായാണ് നൽകിയത്. വൈസ് പ്രസിഡന്റ് എം. രാജശ്രീ അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.വി. മുകുന്ദൻ, വി.പി. റഫീഖ്, വി.പി ഷൈനി, അംഗങ്ങളായ പി. അനിത, പ്രസന്ന ദേവരാജ്, പി. ഉബൈദ്, കെ. തങ്കം, വി.പി ഷിജിന, പി. സജിലത, കെ. വനജ എന്നിവർ സംസാരിച്ചു. വെറ്റിനറി ഡോക്ടർ ദിവ്യ സ്വാഗതവും കെ. നീഷ്മ നന്ദിയും പറഞ്ഞു.