മാദ്ധ്യമ പ്രവർത്തകന് വെടിയേറ്റു

Monday 09 January 2023 1:57 AM IST

സിവാൻ:ബീഹാറിലെ സിവാൻ ജില്ലയിലെ മഹാരാജ്ഗഞ്ചിൽ ശനിയാഴ്ചയുണ്ടായ വെടിവയ്പ്പിൽ മാദ്ധ്യമപ്രവർത്തകന് വെടിയേറ്റതായി പോലീസ് അറിയിച്ചു. രാജേഷ് അനൽ എന്ന മാദ്ധ്യമ പ്രവർത്തകനാണ് വെടിയേറ്റത്. അരയിലും ഇടത് തുടയിലും ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സിവാൻ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില അതീവഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ബൈക്കിലെത്തിയ രണ്ട് അക്രമികൾ വെടിവെച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരാണ് രാജേഷിനെ ആശുപത്രിയിലെത്തിച്ചത്.

സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായി. അന്വേഷണം നടന്നുവരികയാണെന്നും പ്രതികളെ ഉടൻ കസ്റ്രഡിയിലെടുക്കുമെന്നും പോലീസ് സൂപ്രണ്ട് ശൈലേഷ് കുമാർ സിൻഹ അറിയിച്ചു. ഇത് രണ്ടാം തവണയാണ് രാജേഷ് അനൽ ആക്രമിക്കപ്പെടുന്നത്. 2017ൽ അദ്ദേഹത്തെ അക്രമികൾ കുത്തിപ്പരിക്കേല്പിച്ചിരുന്നു.