അരണിയിൽ അഗ്‌നി ജ്വലിച്ചു: അതിരുദ്ര മഹായാഗത്തിന് ഇന്ന് തുടക്കം

Monday 09 January 2023 1:32 AM IST

കൊടകര: വട്ടേക്കാട് തപോവനം ദക്ഷിണാമൂർത്തി വിദ്യാപീഠം നവഗ്രഹ ശിവക്ഷേത്രത്തിൽ അതിരുദ്ര മഹായാഗത്തോടനുബന്ധിച്ച പ്രാരംഭ ക്രിയയായ അരണികടയൽ നടന്നു. 17 നിമിഷം കൊണ്ടാണ് അരണിയിൽ അഗ്‌നി തെളിഞ്ഞത്. ഈ അഗ്‌നി യാഗത്തിന്റെ ആദ്യദിനമായ ഇന്ന് 11 ഹോമകുണ്ഠത്തിലേക്ക് പകരും. മുഖ്യ ആചാര്യൻ പെരുമ്പടപ്പ് മന ഋഷികേശൻ നമ്പൂതിരിപ്പാടാണ് അരണി കടഞ്ഞത്. യാഗം യജമാനൻ അശ്വിനീദേവ് തന്ത്രികൾ, ഇന്റർനാഷണൽ ധർമ്മ സേവകൻ പാലക്കാട് ശിവം ഫൗണ്ടേഷനിലെ പ്രസിഡന്റ് സ്വാമി പ്രഭാകരാനന്ദ സരസ്വതി, ശിവം ഫൗണ്ടേഷനിലെ ജനറൽ സെക്രട്ടറിയായ വിനീത് ഭട്ട് തന്ത്രി, സുനിൽദാസ് സ്വാമികൾ, ജനറൽ കൺവീനർ കെ.ആർ. ദിനേശൻ, യാഗം കോ-ഓർഡിനേറ്റർ വിശ്വംഭരൻ ശാന്തി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അരണി കടയൽ.

Advertisement
Advertisement