കേരളം അപകടകരമായ നിലയിലാണ് പോകുന്നതെന്ന് : പി.എസ്.ശ്രീധരൻ പിള്ള

Monday 09 January 2023 1:37 AM IST

തൃശൂർ: കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി കേരളം അപകടരമായ തലത്തിലേക്ക് പോകുന്നുവെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപ്പിള്ള. പൗരസ്ത്യ കൽദായ സുറിയാനി സഭ മെത്രാപ്പോലീത്തയായി ഇന്ന് വാഴിച്ച മാർ ഔഗിൻ കുരിയാക്കോസിന് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രിമിനലുകളുടെ എണ്ണവും ആത്മഹത്യയും വർദ്ധിക്കുന്നത് ചിന്തിക്കേണ്ടതാണ്. ഇത്തരം സന്ദർഭങ്ങളിലാണ് ആത്മീയതയുടെ പ്രാധന്യമെന്നും അദ്ദേഹം കൂട്ടിചേർത്തു. പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ചരിത്രം കേരള സമൂഹത്തിന് പ്രചോദനകരമാണെന്നും ഗോവ ഗവർണർ പറഞ്ഞു.

മാറൻ മാർ ആവ തൃതീയൻ, മലങ്കര ഓർത്തഡോക്‌സ് സഭയുടെ ബസേലിയോസ് മാർ തോമ മാത്യൂസ് മൂന്നാമൻ, സീറോ മലബാർ സഭയുടെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മന്ത്രി കെ. രാജൻ, മന്ത്രി കെ. രാധാകൃഷ്ണൻ, മാർ തോമ സഭയുടെ മാർ തിയഡോഷ്യസ് മാർ തോമ മെത്രാപ്പോലീത്താ, മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എം.എൽ.എ, തൊഴിയൂർ സ്വതന്ത്ര സുറിയാനി സഭയുടെ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്താ, ക്‌നാനായ രൂപതയിലെ ഡോ. സേവേറിയോസ് കുരിയാക്കോസ്, സിറിയയിലെ മെത്രാപ്പോലീത്ത മാർ അപ്രേം അഥ്‌നിയേൽ, യാക്കോബായ സുറിയാനി സഭയുടെ മാത്യൂസ് മാർ അന്തിമോസ്, തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് എൻ.സി.സി.ഐ പ്രസിഡന്റ് ഏല്യാമ്മ റോയി, ടി.ജെ. സനീഷ് കുമാർ എം.എൽ.എ, യാക്കോബായ, ക്ലർജി സെക്രട്ടറി ഫാ. കെ.ആർ. ഈനാശു, ട്രസ്റ്റി ബോർഡ് ചെയർമാൻ എ.എം. ആന്റണി, വികാരി ജനറൽ ഫാ. ജോസ് ജേക്കബ് വേങ്ങാശേരി, ജനറൽ കൺവീനർ ജേക്കബ് ബേബി ഒലക്കേങ്കിൽ നന്ദിയും പറഞ്ഞു.