ശ്രീനാരായണ ധർമ്മസംഘം സ്ഥാപക ദിനം ഇന്ന്
Monday 09 January 2023 12:45 PM IST
തൃശൂർ: പതിനൊന്ന് ശിഷ്യരുമൊത്ത് തൃശൂർ കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിലെ പ്ലാവിൻ ചുവട്ടിലിരുന്ന് ശ്രീനാരായണ ഗുരുദേവന്റെ സാന്നിദ്ധ്യത്തിൽ രൂപീകൃതമായ ശ്രീനാരായണധർമ്മ സംഘത്തിന്റെ സ്മരണയുമായി അതേ പ്ലാവിൻ ചുവട്ടിൽ ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും ശ്രീനാരായണഭക്തരും ഒത്തുചേരുന്നു. ധർമ്മസംഘത്തിന്റെ സ്ഥാപകദിനമായ ഇന്ന് രാത്രി ഏഴിന് ശ്രീനാരായണ ദിവ്യ സത്സംഗവും എട്ടിന് സമൂഹ പ്രാർത്ഥനയും നടക്കും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ബോർഡ് അംഗങ്ങൾ, ധർമ്മസംഘാംഗങ്ങൾ, കൂർക്കഞ്ചേരി ക്ഷേത്രം ഭാരവാഹികൾ, ശ്രീനാരാണ ഭക്തപരിപാലന യോഗം, ഗുരുധർമ്മ പ്രചാരണ സഭാംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടി.