കോൺട്രാക്ടർമാരിൽ നിന്നും സെസ് പിരിക്കണം: വിജയൻ കുനിശ്ശേരി

Monday 09 January 2023 1:48 AM IST
ജില്ലാ കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വിജയൻ കുനിശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: കോൺട്രാക്ടർമാരിൽ നിന്നും കെട്ടിട ഉടമസ്ഥരിൽ നിന്നും സെസ് പിരിച്ചെടുക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കൺസ്ട്രക്‌ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യുസി) ജനറൽ സെക്രട്ടറി വിജയൻ കുനിശ്ശേരി. ജില്ലാ കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെട്ടിട നിർമാണ തൊഴിലാളികളുടെ പെൻഷൻ കുടിശ്ശികയും ക്ഷേമനിധി ബോർഡിൽ നിന്നും തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും ഇനിയും നൽകിയിട്ടില്ല. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, കെ.ജി. ശിവാനന്ദൻ, കെ.കെ. ശിവൻ, ടി.ആർ. സുനിൽ കുമാർ, പി. ശ്രീകുമാർ, പി.കെ. വിശ്വംഭരൻ, പി.കെ. ശേഖരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.ജി. ശിവാനന്ദൻ (പ്രസിഡന്റ്), പി.ശ്രീകുമാർ (സെക്രട്ടറി), കെ.കെ.ശിവൻ, ശ്രീജ സത്യൻ, സി.പി. ജോൺസൺ, ടി.ആർ. സുനിൽകുമാർ (വൈസ് പ്രസിഡന്റുമാർ), സി.യു. പ്രിയൻ, തങ്കമണി ജോസ്, പി.കെ. വിശ്വംഭരൻ, കെ.എസ്. വിനോദ് (ജോയിന്റ് സെക്രട്ടറിമാർ), പി.കെ. ശേഖരൻ (ഖജാൻജി).