എഫ്.സി കേരള ടീമിന് സ്വീകരണം

Monday 09 January 2023 1:51 AM IST

തൃശൂർ: രാജസ്ഥാനിലെ ഡൗസയിൽ നടന്ന അഖിലേന്ത്യ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ എഫ്.സി കേരള ടീമിന് തൃശൂർ പൗരവലിയും, സ്റ്റേഡിയം ടീമും ചേർന്ന് കോർപറേഷൻ സ്റ്റേഡിയത്തിൽ സ്വീകരണം നൽകി. കല്യാൺ സിൽക്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. പട്ടാഭിരാമൻ, കെ.എം. പരമേശ്വരൻ, കോർപറേഷൻ കൗൺസിലർ വിനേഷ് തയ്യിൽ, എഫ്.സി കേരള ഡയറക്ടർമാരായ കെ.എ. നവാസ്, ഡേവിസ് മൂക്കൻ, കോച്ച് അസ്സിസ് പി.കെ എന്നിവർ പ്രസംഗിച്ചു.