ദേശീയ സെമിനാർ

Monday 09 January 2023 1:55 AM IST

തൃശൂർ : കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ്മ ഗവേഷണ കേന്ദ്രത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 'ദേശീയ സെമിനാർ' കർമ്മ ശതാർദ്ധം നാളെ കേന്ദ്ര ആയുഷ് സഹമന്ത്രി ഡോ. മൻജോപര മഹേന്ദ്രഭായി ഉദ്ഘാടനം ചെയ്യും.

സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സജ്ജീകരിച്ച പഞ്ചകർമ്മ മ്യൂസിയം മന്ത്രി സമർപ്പിക്കും. മന്ത്രി കെ. രാധാകൃഷ്ണൻ, രമ്യ ഹരിദാസ് എം.പി, പ്രൊഫ. ഡോ. രബിനാരായൻ ആചാര്യ, ഡോ. എൻ. ശ്രീകാന്ത്, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ, ഡോ. ഡി. സുധാകർ എന്നിവർ സംസാരിക്കും.

സെമിനാറിൽ ഡോ. വി.സി. ദീപ്, ഡോ. അനന്തരാമ ശർമ, ഡോ. എസ്. ഗോപകുമാർ, ഡോ. ദിനേശ് കെ.എസ്, ഡോ. ഹേമന്ത് കുമാർ, ഡോ. ശ്രീജ സുകേശൻ, ഡോ. മുരളി കൃഷ്ണ, ഡോ. ദേവി ആർ. നായർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.