സെനഗലിൽ ബസുകൾ കൂട്ടിയിടിച്ച് 38 മരണം

Monday 09 January 2023 6:56 AM IST

ഡാക്കർ : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സെനഗലിൽ ബസുകൾ കൂട്ടിയിടിച്ച് 38 മരണം. 87 പേർക്ക് പരിക്കേറ്റു. ഇന്ത്യൻ സമയം ഇന്നലെ രാവിലെ 8.45 ഓടെ മദ്ധ്യ സെനഗലിലെ കാഫ്രിന് സമീപം എതിർ ദിശയിൽ വന്ന ബസുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ സെനഗൽ പ്രസിഡന്റ് മാക്കി സാൽ, ഇന്ന് മുതൽ മൂന്ന് ദിവസം രാജ്യവ്യാപക ദുഃഖാചരണം നടത്തുമെന്ന് അറിയിച്ചു.