സംസ്കാരച്ചടങ്ങിനിടെ ട്രക്ക് ഇടിച്ചുകയറി: 19 മരണം

Monday 09 January 2023 6:58 AM IST

ബീജിംഗ് : കിഴക്കൻ ചൈനയിലെ ജിയാംഗ്ഷീ പ്രവിശ്യയിൽ സംസ്കാരച്ചടങ്ങ് നടക്കുന്നതിനിടെ ട്രക്ക് പാഞ്ഞുകയറി 19 പേർക്ക് ദാരുണാന്ത്യം. 20 പേർക്ക് പരിക്കേറ്റു. സംസ്കാരത്തിന് മുന്നോടിയായി റോഡരികിലൂടെ വിലാപയാത്ര നടത്തുന്നതിനിടെയായിരുന്നു സംഭവം. മഞ്ഞുമൂടിയ കാലാവസ്ഥയിൽ ട്രക്ക് ഡ്രൈവർക്ക് കാഴ്ച മങ്ങിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.