മാർത്തോമ്മ സഭ കൺവെൻഷൻ.

Tuesday 10 January 2023 12:31 AM IST

കോട്ടയം . മാർത്തോമ്മാ സഭ കോട്ടയം , കൊച്ചി ഭദ്രാസന കൺവെൻഷൻ നാളെ മുതൽ 15 വരെ കോട്ടയം എം ടി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. നാളെ വൈകിട്ട് 6 ന് തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഭദ്രാസന അദ്ധ്യക്ഷൻ എബ്രഹാം മാർ പൗലോസ് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് വിവിധ ദിവസങ്ങളിലെ യോഗങ്ങളിൽ സക്കറിയാസ് മാർ സെവേറിയോസ്, ഫാ.സി വി സൈമൺ, ഫാ.ടി ബി പ്രംജിത് കുമാർ, ഉമ്മൻ ജോൺ, പരിസ്ഥിതി പ്രവർത്തകൻ സി ആർനീലകണ്ഠൻ തുടങ്ങിയവർ പ്രസംഗിക്കും. സമാപന ദിവസം രാവിലെ 8ന് കുർബാന.